അമേരിക്കയില്‍ 64 പേരുമായി പറന്ന യാത്രാ വിമാനം, സൈനിക ഹെലികോപ്റ്ററുമായി ആകാശത്തുവച്ച് കൂട്ടിയിടിച്ച് വന്‍ ദുരന്തം. യാത്രാ വിമാനം പൊട്ടോമാക് നദിക്ക് മുകളിലൂടെ റീഗൻ നാഷണൽ എയർപോർട്ടിന്റെ റൺവേയിലേക്ക് പ്രവേശിക്കാന്‍ തുടങ്ങുമ്പോഴായിരുന്നു അപകടം.
കൂട്ടിയുടെ ആഘാതത്തില്‍ വിമാനം നദിയിലേക്ക് പതിക്കുകയായിരുന്നു. 18 പേരുടെ മൃതദേഹങ്ങള്‍ ഇതിനകം കണ്ടെത്തി. തിരച്ചിലും രക്ഷാപ്രവര്‍ത്തനവും പുരോഗമിക്കുകയാണ്. സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചു.
Post a Comment