മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ സഹായത്തിന് അർഹരായ ഗുണഭോക്താക്കളുടെ ആദ്യ പട്ടിക രണ്ടാഴ്ചക്കുള്ളിൽ പുറത്തിറക്കുമെന്ന് റവന്യു മന്ത്രി കെ രാജൻ. അടുത്ത മാസം തന്നെ രണ്ടാമത്തെ ലിസ്റ്റും പുറത്തിറക്കുമെന്നും മന്ത്രി വയനാട് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
അതിനു ശേഷവും ജനങ്ങൾക്ക് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ അത് പരിശോധിക്കും. ദുരന്തത്തിൽപെട്ട ഒരാളെയും സർക്കാർ ഉപേക്ഷിക്കില്ലെന്നും അക്കാര്യത്തിൽ ആശങ്ക വേണ്ടെന്നും മന്ത്രി വ്യക്തമാക്കി.
Post a Comment