വരയാടുകളുടെ പ്രജനനകാലം കണക്കിലെടുത്ത് ഫെബ്രുവരി ഒന്നു മുതൽ മാർച്ച് 31 വരെ രണ്ടു മാസക്കാലം ഇരവികുളം ദേശീയോദ്യാനം അടച്ചിടാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി. കൃഷ്ണൻ ഉത്തരവിട്ടു. നായ്ക്കൊല്ലിമല ഭാഗത്ത് വരയാട് കുട്ടികളെ കണ്ടെത്തിയതായി മൂന്നാർ വൈഡ് ലൈഫ് റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് നടപടി. മനുഷ്യ സാന്നിധ്യം വരയാടുകളുടെ ജീവിതക്രമത്തെ ബാധിക്കും എന്നതിനാലാണ് മാനേജ്മെൻറ് പ്ലാൻ പ്രകാരം ദേശീയോദ്യാനം അടച്ചിടുന്നത്.
ഐ.യു.സി.എന്നിന്റെ റെഡ് ഡാറ്റാ ലിസ്റ്റിൽ പെടുന്ന വംശനാശം നേരിടുന്ന ജീവി വർഗമാണ് ഇവ. ഇന്ത്യൻ വന്യജീവി സംരക്ഷണ നിയമത്തിൽ ഒന്നാം പട്ടികയിലും ഇവയെ ഉൾപ്പെടുത്തിയിരിക്കുന്നു .കേരളത്തിൽ മൂന്നാറിനടുത്തുള്ള ഇരവികുളം ദേശീയോദ്യാനം വരയാടുകളുടെ പ്രധാന സംരക്ഷണ കേന്ദ്രമാണ്. ഇരവികുളം ദേശീയോദ്യാനത്തിൽ രാജമല, പന്തുമല, ചിന്നപ്പന്തുമല ഭാഗങ്ങളിൽ വരയാടുകളെ കൂടുതലായി കണ്ടുവരുന്നത്.
വളരെ ഗൗരവത്തോടെ സംരക്ഷണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ പശ്ചിമഘട്ടത്തിൽ ഇപ്പോൾ 2500 വരയാടുകളുണ്ട് എന്നാണ് കരുതുന്നത്. എന്നാൽ ഈ കണക്ക് ശരിയാവില്ലെന്നും യഥാർഥത്തിൽ വരയാടുകളുടെ എണ്ണം ഇതിലും വളരെ കുറവാകാമെന്നും മൂന്നാറിൽ 2006 സെപ്റ്റംബറിൽ ചേർന്ന മലമുകളിൽ വസിക്കുന്ന ഒറ്റക്കുളമ്പുള്ള ജീവികളെക്കുറിച്ചുള്ള ലോകസമ്മേളനത്തിൽ അഭിപ്രായമുയർന്നു.
Post a Comment