സംസ്ഥാനത്തെ റേഷൻ വ്യാപാരികള്‍ നടത്തിവന്ന അനിശ്ചിതകാല കടയടപ്പ് സമരം പിൻവലിച്ചു. മന്ത്രി ജി ആർ അനിലിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം.

സംസ്ഥാനത്തെ റേഷൻ വ്യാപാരികള്‍ നടത്തി വന്ന അനിശ്ചിതകാല കടയടപ്പ് സമരം പിൻവലിച്ചു. മന്ത്രി ജി ആർ അനിൽ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. റേഷൻ വ്യാപാരികളുടെ കമ്മീഷൻ അതത് മാസം 15 ആം തീയതിക്കുള്ളിൽ നൽകുക, കമ്മീഷൻ പരിഷ്കരണം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ പരിഗണിക്കാമെന്ന ഉറപ്പ് ചര്‍ച്ചയില്‍ നൽകിയതായി മന്ത്രി തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

 കമ്മീഷൻ പരിഷ്കരണവുമായി ബന്ധപ്പെട്ട ചർച്ച മാർച്ചിൽ ആരംഭിച്ച് എത്രയും വേഗം പൂർത്തിയാക്കും.പരമാവധി റേഷന്‍ കടകള്‍ ഇന്ന് തന്നെ തുറക്കുമെന്നും, നാളെ മുതല്‍ എല്ലാ റേഷന്‍ കടകളും സാധാരണനിലയില്‍ പ്രവര്‍ത്തിക്കുമെന്നും ശ്രീ ജി.ആര്‍   അനില്‍ അറിയിച്ചു.


Post a Comment

Previous Post Next Post