ശബരിമല അയ്യപ്പ ക്ഷേത്രം ഉൾപ്പെടെ രാജ്യത്തെ 18 തീർത്ഥാടന കേന്ദ്രങ്ങളിൽ റോപ് വേ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. ശബരിമലയിൽ പമ്പ മുതൽ സന്നിധാനം വരെ 2.62 കിലോമീറ്റർ ദൈർഘ്യം വരുന്ന റോപ് വേയാണ് നിർമിക്കുകയെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ പറഞ്ഞു.
ബൽത്താൽ- അമർനാഥ് ഗുഹ (11.6 കി.മീ), തമിഴ്നാട് പർവതമലൈ ക്ഷേത്രം (3.21 കി.മീ), ഹിമാചലിലെ ചാമുണ്ഡീദേവി ക്ഷേത്രം (6.5 കി.മീ.), ജയ്പൂർ നഹർഗഞ്ച് കോട്ട-അമർ കോട്ട (6.45 കി.മീ.) എന്നിവയാണ് പ്രഖ്യാപിക്കപ്പെട്ട പ്രധാന റോപ് വേ പദ്ധതികൾ. ഇത്തരത്തിൽ 18 റോപ് വേ പദ്ധതികൾക്കുള്ള വിശദമായ രൂപരേഖ തയാറാക്കാൻ കേന്ദ്ര സർക്കാർ കൺസല്‍ട്ടന്റുമാരെ ക്ഷണിച്ചിട്ടുണ്ട്.
Post a Comment