കൊതുക് നശീകരണം: താല്‍ക്കാലിക ജീവനക്കാരെ നിയമിക്കും
ദേശീയ പ്രാണിജന്യരോഗ നിയന്ത്രണ പരിപാടിയുടെ ഭാഗമായി ആരോഗ്യവകുപ്പിന് കീഴില്‍ ജില്ലയിലെ നഗരപ്രദേശങ്ങളില്‍ കൊതുക് നശീകരണ പ്രവര്‍ത്തങ്ങള്‍ക്കായി ദിവസവേതനത്തില്‍ 30 ദിവസത്തേക്ക് 109 ജീവനക്കാരെ നിയമിക്കും. യോഗ്യത: എട്ടാം ക്ലാസ്. വയസ്സ്: 50 വയസ്സില്‍ താഴെ. അഭിമുഖം ജൂലൈ 22ന് രാവിലെ 9.30ന് മലാപ്പറമ്പ് ആരോഗ്യ കുടുംബക്ഷേമ പരിശീലന കേന്ദ്രത്തില്‍. ഫോണ്‍: 0495 2370494.
സ്‌പോട്ട് അഡ്മിഷന്‍
വടകര കോളേജ് ഓഫ് എഞ്ചിനീയറിങ്ങില്‍ ബി-ടെക് ലാറ്ററല്‍ എന്‍ട്രി കോഴ്‌സിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. 2025ലെ ലാറ്ററല്‍ എന്‍ട്രി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ജൂലൈ 21ന് രാവിലെ പത്തിന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കോളേജിലെത്തി അഡ്മിഷന്‍ നേടാം. ഫോണ്‍: 9645350856, 9446848483, 9495489079.
'വര്‍ണ്ണപ്പകിട്ട്': ആലോചനാ യോഗം
ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടെ സര്‍ഗവാസനയും കലാഭിരുചിയും പരിപോഷിപ്പിക്കുന്നതിനുള്ള 'വര്‍ണ്ണപ്പകിട്ട്' സംസ്ഥാനതല കലോത്സവം കോഴിക്കോട്ട് നടക്കും. ഇതിന്റെ ഭാഗമായി ജൂലൈ 25ന് വൈകീട്ട് നാലിന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ആലോചനാ യോഗം ചേരും.
ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു
കോഴിക്കോട് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) എല്‍പിഎസ് (എന്‍സിഎ-എസ്‌സി, കാറ്റഗറി നമ്പര്‍: 664/2024) തസ്തികയുടെ ചുരുക്കപ്പട്ടികയുടെ പകര്‍പ്പ് ജില്ലാ പിഎസ്‌സി ഓഫീസര്‍ പ്രസിദ്ധീകരിച്ചു.
ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) എല്‍പിഎസ് (എന്‍സിഎ-എസ്ടി, കാറ്റഗറി നമ്പര്‍: 275/2024), പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) എല്‍പിഎസ് (എന്‍സിഎ -എസ്‌സി, കാറ്റഗറി നമ്പര്‍: 707/2024), തസ്തികകളുടെ ചുരുക്ക പട്ടികയുടെ പകര്‍പ്പ് ജില്ലാ പിഎസ്‌സി ഓഫീസര്‍ പ്രസിദ്ധീകരിച്ചു.
Post a Comment