ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് ഇന്ന് മുതൽ പ്രാബല്യത്തില്‍. വിവാഹം, വിവാഹമോചനം, പിന്തുടര്‍ച്ചാവകാശം തുടങ്ങിയവയില്‍ സംസ്ഥാനത്തെ എല്ലാ ജനങ്ങള്‍ക്കും ഒരുപോലെ ബാധകമായ വ്യക്തിഗത സിവില്‍ നിയമമാണ് ഇതിലൂടെ ഉറപ്പുവരുത്തുന്നത്. വിവാഹം, ലിവ്-ഇന്‍ ബന്ധങ്ങള്‍ എന്നിവയ്ക്ക് രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.
ജാതി, മതം, ലിംഗം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിവേചനം അവസാനിപ്പിക്കുകയാണ് യു.സി.സി യിലൂടെ ലക്ഷ്യമിടുന്നതെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ സിങ്ങ് ധാമി പറഞ്ഞു. രാജ്യത്ത് ആദ്യമായി ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്ന സംസ്ഥാനമാണ് ഉത്തരാഖണ്ഡ്. പട്ടികവര്‍ഗ്ഗവിഭാഗത്തെ ഇതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
Post a Comment