ദേശീയപാതയ്ക്കായി ശാസ്ത്രീയമായ മണ്ണെടുത്ത് പോഴിക്കാവിൽ ചെറുത്തു നിന്ന നാട്ടുകാർക്കും ജനപ്രതിനിധികൾക്കും എതിരെ / പോലീസ് നടത്തിയ നരനായാട്ട് അപലനീയമാണെന്നും മണ്ണെടുപ്പ് താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണെങ്കിലും 25 മീറ്ററോളം ഉയരത്തിലുള്ള കുന്ന് ഒരു മാനദണ്ഡവും കൂടാതെ എട്ടുമാസത്തോളമായി ഇടിച്ചു നിരത്തിക്കൊണ്ടിരിക്കുകയാണ്. ഈ കുന്നിന് താഴെയായി നൂറോളം കുടുംബങ്ങൾ ഭീതിയോടെയാണ് കഴിയുന്നത്.
മണ്ണെടുക്കൽ നിർത്തി വെക്കണമെന്ന് ജിയോളജി വകുപ്പിന്റെ പ്രത്യേക ഉത്തരവുണ്ടായിട്ടും അവയെല്ലാം അവഗണിച്ചുകൊണ്ട് വാഗ കമ്പനിക്കു വേണ്ടി വിടുപണി ചെയ്യുന്നവരുടെ ഒത്താശയോടുകൂടി നടത്തിയിട്ടുള്ള പോലീസ് അതിക്രമം അംഗീകരിക്കാൻ ആവില്ലെന്നും ഇനിയും മണ്ണെടുപ്പ് തുടർന്നാൽ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
Post a Comment