75 വയസ്സിനു മുകളിലുള്ള മുതിർന്ന പൗരന്മാർ ഇനി നികുതി അടയ്‌ക്കേണ്ടതില്ലെന്ന തരത്തിൽ സമൂഹ മാധ്യമത്തിൽ പ്രചരിക്കുന്ന സന്ദേശം വ്യാജമെന്ന് കേന്ദ്ര സർക്കാർ.
ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75 വർഷം ആഘോഷിക്കുന്നതിനാൽ 75 വയസ്സിനു മുകളിലുള്ള മുതിർന്ന പൗരന്മാർക്ക് നികുതി ഇളവ് ചെയ്‌തെന്നാണ് സന്ദേശത്തിൽ പറയുന്നത്.
ഈ സന്ദേശം തെറ്റാണെന്നും അത്തരത്തിൽ ഒരു നടപടി സർക്കാർ കൈക്കൊണ്ടിട്ടില്ലെന്നും പിഐബി യുടെ ഫാക്ട് ചെക്ക് വിഭാഗം സ്ഥിരീകരിച്ചു.
Post a Comment