ലോകത്തിലെ ഏഴ് ഭൂഖണ്ഡങ്ങളിലുമുള്ള ഏറ്റവും ഉയരം കൂടിയ കൊടുമുടികൾ കീഴടക്കുന്ന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതയായി ചരിത്രം കുറിച്ച് മുംബൈയിലെ നേവി ചിൽഡ്രൻ സ്‌കൂൾ വിദ്യാർത്ഥി കാമ്യ കാർത്തികേയൻ.
ഏറ്റവുമൊടുവിൽ പിതാവ് കമാൻഡർ എസ്. കാർത്തികേയനൊപ്പം അന്റാർട്ടിക്കയിലെ വിൻസെന്റ് കൊടുമുടി കീഴടക്കിയാണ് 17 കാരിയായ കാമ്യ തന്റെ ദൗത്യം പൂർത്തിയാക്കിയത്. പതിനാറ് വയസ്സുള്ളപ്പോഴാണ് കാമ്യ എവറസ്റ്റ് കീഴടക്കിയത്. ഈ സുപ്രധാന നേട്ടത്തിൽ കാമ്യ കാർത്തികേയനെ ഇന്ത്യൻ നാവികസേന അഭിനന്ദിച്ചു.
Post a Comment