92-ാമത് ശിവഗിരി തീര്‍ത്ഥാടനത്തിന് ഇന്ന് തുടക്കം; തീർത്ഥാടകർക്കായി ഇത്തവണ എറണാകുളത്ത് നിന്ന് പ്രത്യേക ട്രെയിൻ സർവീസ്.

92-ാമത് ശിവഗിരി തീര്‍ത്ഥാടനത്തിന് ഇന്ന് തുടക്കമാകും. മന്ത്രി എം ബി രാജേഷ് തീര്‍ത്ഥാടനം ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ സമ്മേളനം മന്ത്രി വി. ശിവന്‍കുട്ടിയും, ശാസ്ത്ര സാങ്കേതിക സമ്മേളനം മന്ത്രി കെ.എന്‍. ബാലഗോപാലും ഉദ്ഘാടനം ചെയ്യും.

 അതിനിടെ ശിവഗിരി തീര്‍ത്ഥാടനത്തിന് ഇത്തവണ റെയിൽവേ പ്രത്യേക ട്രെയിൻ അനുവദിച്ചു. ഇന്ന് മുതല്‍ ജനുവരി ഒന്നു വരെ എറണാകുളത്തു നിന്നും 12 ജനറല്‍ കോച്ചുകളുള്ള സ്‌പെഷ്യല്‍ മെമു ട്രെയിന്‍ ആണ് അനുവദിച്ചത്.  രാവിലെ ഒമ്പത് പത്തിന് എറണാകുളം സൗത്തില്‍ നിന്നും സർവീസ് ആരംഭിക്കും.  

Post a Comment

Previous Post Next Post