ഐഎസ്ആര്‍ഒ യുടെ ഡോക്കിംഗ് ദൗത്യം -'സ്‌പേഡെക്സ്' ഇന്ന് ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിക്കും; ദൗത്യം വിജയിച്ചാൽ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ

ബഹിരാകാശത്ത് വച്ച് ഉപഗ്രഹങ്ങളെ കൂട്ടി യോജിപ്പിക്കുന്ന, ഐഎസ്ആര്‍ഒ യുടെ ഡോക്കിംഗ് ദൗത്യം -'സ്‌പേഡെക്സ്' ഇന്ന് വിക്ഷേപിക്കും. ഇതോടെ ലോകത്ത് ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ. പി.എസ്.എല്‍.വി സി-60 വിക്ഷേപണ വാഹനമാണ് 'സ്‌പേഡെക്സ്' മിഷന്‍ ഉപഗ്രഹങ്ങളെ വഹിക്കുക. 

ഇന്ന് രാത്രി 9.58 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നാണ് വിക്ഷേപണം. ബഹിരാകാശ പര്യവേക്ഷണത്തിലെ ഇന്ത്യയുടെ ഭാവി ശ്രമങ്ങളിലേക്കുള്ള ചവിട്ടുപടിയായാണ് SpaDEx ദൗത്യത്തെ വിലയിരുത്തുന്നത്.


Post a Comment

Previous Post Next Post