ഇനി മുതൽ എല്ലാ പുതിയ സ്മാർട്ട്‌ഫോണുകൾക്കും ടാബ്‌ലെറ്റുകൾക്കും ക്യാമറകൾക്കും ഒരേ ചാർജർ : യൂറോപ്യൻ യൂണിയൻ നിയമം നിലവിൽ വന്നു.

എല്ലാ പുതിയ സ്മാർട്ട്‌ഫോണുകളും ടാബ്‌ലെറ്റുകളും ക്യാമറകളും ഒരേ ചാർജർ ഉപയോഗിക്കണമെന്ന യൂറോപ്യൻ യൂണിയൻ നിയമം നിലവിൽ വന്നു.  സിംഗിൾ ചാർജർ നിയമം യൂറോപ്പിലെ ജനങ്ങളുടെ ജീവിതം ലളിതമാക്കുമെന്നും ഉപഭോക്താക്കൾക്കുള്ള ചെലവ് കുറയ്ക്കുമെന്നും EU സമൂഹ മാധ്യമത്തിൽ കുറിച്ചു. 

ഇനി മുതൽ  യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ വിൽക്കുന്ന എല്ലാ ഉപകരണങ്ങൾക്കും യൂണിയൻ അംഗീകരിച്ച സി ടൈപ്പ് ചാർജർ പോർട്ട്  നിർബന്ധമായും ഉണ്ടായിരിക്കണമെന്ന് നിർമ്മാതാക്കൾക്കും നിർദേശം നൽകിയിട്ടുണ്ട്.


Post a Comment

Previous Post Next Post