കേരളത്തിലെ പ്രൊഫഷണൽ കോഴ്സുകളിലേക്കുള്ള കീം പ്രവേശന പരീക്ഷയുടെ ഫലം നാളെ പ്രഖ്യാപിക്കും. തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന ചടങ്ങിൽ ഉച്ചയ്ക്ക് ഒരു മണിയോടെ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ ഫലപ്രഖ്യാപനം നടത്തുമെന്നാണ് അറിയിപ്പ്.
നേരത്തെ ജൂൺ 22-ന് ഫലം പ്രസിദ്ധീകരിക്കാൻ എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കിയിരുന്നുവെങ്കിലും സിബിഎസ്ഇ പുനർമൂല്യനിർണ്ണയ ഫലം വരാൻ വൈകിയതിനാൽ മാർക്ക് കൂട്ടിച്ചേർക്കാൻ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും കൂടുതൽ സമയം അനുവദിക്കണമെന്ന ആവശ്യത്തെ തുടർന്നാണ് പ്രഖ്യാപനം നാളത്തേക്ക് മാറ്റിവെച്ചത്. നാളെ ഫലം പുറത്തുവരുന്നതോടെ ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ ഉപരിപഠന സ്വപ്നങ്ങൾക്കാണ് വഴിതുറക്കുന്നത്.
Post a Comment