ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ തുടങ്ങിയ ഇടങ്ങളിൽ മഞ്ഞു വീഴ്ച ശക്തമായതോടെ വിനോദസഞ്ചാരികൾക്ക് ഉൾപ്പടെ ജാഗ്രതാ നിർദേശം.

ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ തുടങ്ങിയ ഇടങ്ങളിൽ മഞ്ഞു വീഴ്ച ശക്തമായതോടെ വിനോദസഞ്ചാരികൾക്ക് ഉൾപ്പടെ ജാഗ്രതാ നിർദേശം. ലഡാക്കില്‍ ശക്തമായ മഞ്ഞു വീഴ്ചയെ തുടര്‍ന്ന് കാര്‍ഗിലിലേക്കുള്ള റോഡ് ഗതാഗതം തടസപ്പെട്ടു. കാര്‍ഗിലിനേയും ശ്രീനഗറിനേയും തമ്മില്‍ ബന്ധിപ്പിക്കുന്നതും കാര്‍ഗിലിനേയും സാസ്കറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്നതുമായ രണ്ട് ദേശീയ പാതകള്‍ അടച്ചു.

ശ്രീനഗറിലേയ്ക്കുള്ള വിമാന സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. അടുത്ത 3 ദിവസം രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ കനത്ത മൂടൽമഞ്ഞിനും സാധ്യതയുണ്ട്. മധ്യപ്രദേശിൽ ഇടിമിന്നലോട് കൂടിയ ആലിപ്പഴ വർഷത്തിന് സാധ്യതയെന്നും കാലാവസ്ഥാ വിഭാഗം അറിയിച്ചു. 


Post a Comment

Previous Post Next Post