കേരള ഗവര്‍ണര്‍ ആരിഫ്‌ മുഹമ്മദ്‌ ഖാന്‍ ഇന്ന് സ്ഥാനമൊഴിയും ; നിയുക്ത ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ്‌ ആര്‍ലേകര്‍ പുതുവത്സര ദിനത്തില്‍ സംസ്ഥാനത്തെത്തും.

ബിഹാറിലേക്ക് നിയോഗിക്കപ്പെട്ട ശ്രീ ആരിഫ്‌ മുഹമ്മദ്‌ ഖാന്‍ ഇന്ന് കേരള ഗവര്‍ണര്‍ സ്ഥാനമൊഴിയും. ഇന്ന് കൊച്ചിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് അദ്ദേഹം യാത്ര തിരിക്കും. രാജ്യത്ത്‌ ഓദ്യോഗിക ദുഃഖാചരണമായതിനാൽ യാത്രയയപ്പ് ചടങ്ങ് റദ്ദാക്കിയിരുന്നു. നിയുക്ത കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ്‌ ആര്‍ലേകര്‍ പുതുവത്സര ദിനത്തില്‍ കേരളത്തിലെത്തും. ജനുവരി രണ്ടിന് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. 


Post a Comment

Previous Post Next Post