സംസ്ഥാനത്തെ മുന്‍ഗണനാ റേഷന്‍ കാര്‍ഡുകാര്‍ക്കുള്ള മസ്റ്ററിങ് പുനരാരംഭിച്ചു.

സംസ്ഥാനത്തെ മുന്‍ഗണനാ റേഷന്‍കാര്‍ഡുകാര്‍ക്കുള്ള മസ്റ്ററിങ് ഇന്നുമുതല്‍ പുനരാരംഭിച്ചു. മഞ്ഞ, പിങ്ക് കാര്‍ഡ് ഉടമകളും അംഗങ്ങളുമാണ് റേഷന്‍കടകളിലെത്തി മസ്റ്ററിങ് നടത്തേണ്ടത്.ഈ മാസം 24 വരെ തിരുവനന്തപുരം ജില്ലക്കാര്‍ക്കാണ് മസ്റ്ററിങ്. 25 മുതല്‍ ഒക്ടോബര്‍ ഒന്നുവരെ കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ മസ്റ്ററിങ് നടക്കും. 

അടുത്തമാസം മൂന്നു മുതല്‍ എട്ടുവരെ പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ മസ്റ്ററിങ് നടക്കും. ശാരീരിക ബുദ്ധിമുട്ടുകളുള്ളവര്‍ക്കും കിടപ്പ് രോഗികള്‍ക്കും ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി മസ്റ്ററിങ് നടത്തും. മറ്റ് ജില്ലകളില്‍ താല്‍ക്കാലികമായി താമസിക്കുന്നവര്‍ക്ക് അവിടുത്തെ റേഷന്‍ കടകളില്‍ മസ്റ്ററിങ് നടത്താം. മുന്‍ഗണനേതര കാര്‍ഡുകാരുടെ മസ്റ്ററിങ്ങിനുള്ള തിയതികള്‍ പിന്നീട് പ്രഖ്യാപിക്കും.


Post a Comment

Previous Post Next Post