ചരിത്രപ്രസിദ്ധമായ ആറന്മുള ഉത്തൃട്ടാതി ജ‌ലോത്സവം ഇന്ന്.

ചരിത്ര പ്രസിദ്ധമായ ആറന്മുള ഉത്തൃട്ടാതി ജ‌ലോത്‌സവം ഇന്നു നടക്കും. 52 പള്ളിയോടങ്ങളും ഇക്കുറി ജലമേളയിൽ മാറ്റുരയ്ക്കും.കേന്ദ്ര മന്ത്രി ജോർജ് കുര്യൻ, സംസ്ഥാന മന്ത്രിമാരായ കെ എൻ ബാലഗോപാൽ, മുഹമ്മദ് റിയാസ്, വീണ ജോർജ്, റോഷിൻ അഗസ്റ്റിൻ, പി പ്രസാദ്, വി എൻ വാസവൻ തുടങ്ങിയവര്‍ പങ്കെടുക്കും.

 പത്തനംതിട്ട ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും  ഇന്ന്  ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു.പൊതു പരീക്ഷകള്‍ക്ക്  മാറ്റമില്ല.


Post a Comment

Previous Post Next Post