എല്ലാവർക്കും സാമ്പത്തിക സുരക്ഷിതത്വം എന്ന കേന്ദ്ര നയത്തിന്റെ ഭാഗമായി എൻപിഎസ് വാത്സല്യ പദ്ധതിക്ക് ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് ന്യൂഡൽഹിയിൽ തുടക്കം കുറിക്കും. പദ്ധതിയിലൂടെ രക്ഷിതാക്കൾക്ക് കുട്ടികളുടെ പേരിൽ ദേശീയ പെൻഷൻ പദ്ധതിയിൽ അക്കൗണ്ട് എടുക്കാനാകും.പ്രതിവർഷം 1,000 രൂപ മുതൽ കുട്ടിയുടെ പേരിൽ നിക്ഷേപിക്കാം.
ഉദ്‌ഘാടനത്തോട് അനുബന്ധിച്ച് രാജ്യത്തുടനീളമുള്ള 75 ഓളം സ്ഥലങ്ങളിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ പ്രദേശത്തെ പ്രായപൂർത്തിയാകാത്ത വരിക്കാർക്ക് PRAN അംഗത്വം വിതരണം ചെയ്യും. തിരുവനന്തപുരത്ത് സ്‌പെൻസർ ജങ്ഷനിലുള്ള കാനറാ ബാങ്ക് ഓഫിസിൽ നടക്കുന്ന പരിപാടിയിൽ പതിനെട്ട് വയസിന് താഴെ പ്രായമുള്ള മുപ്പതോളം വിദ്യാർഥികൾ പങ്കെടുക്കും.
Post a Comment