നമ്മുടെ ശരീരത്തിൽ നമ്മുടെ ശരീരത്തിൽ രോഗാണുക്കൾ കയറിക്കൂടി രോഗബാധയുണ്ടാകുന്നതിൽ പ്രധാന പങ്ക് കൈകളുടെ ശുചിത്വമില്ലായ്മയ്ക്കുണ്ട് . വയറിളക്ക രോഗങ്ങൾ ഉൾപ്പെടെ പിടിപെടുന്നതിന് കൈകളുടെ ശുചിത്വം വലിയൊരു കാരണമാകാറുണ്ട്.
അതിനാൽ. ഭക്ഷണം കഴിക്കുന്നതിന് മുൻപും, ശുചിമുറി ഉപയോഗിച്ചതിന് ശേഷവും നിർബന്ധമായും കൈകൾ സോപ്പും (അല്ലെങ്കിൽ ഹാൻഡ് വാഷ്) വെള്ളവും ഉപയോഗിച്ചു കഴുകാൻ ശീലിക്കണം. കുട്ടികൾ ഉൾപ്പെടെയുള്ള ആളുകളോട് ഇക്കാര്യം പറഞ്ഞു കൊടുക്കുകയും അവർ സ്കൂളുകളിലായാലും, വീടുകളിലായാലും ഇത്തരം ആരോഗ്യ ശീലങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താനും നമുക്ക് സാധിക്കണം.
ഇതിനായി നമ്മുടെ വീടുകളിലും, സ്കൂളുകളിലും മറ്റു സ്ഥാപനങ്ങളിലും കൈ കഴുകുന്ന പൈപ്പിന് സമീപം സോപ്പ് അല്ലെങ്കിൽ ഹാൻഡ് വാഷ് എളുപ്പത്തിൽ കാണുന്ന രീതിയിൽ വയ്ക്കുന്നത് നല്ലതായിരിക്കും. വളരെ എളുപ്പത്തിൽ പാലിക്കാൻ കഴിയുന്ന ഇത്തരം ആരോഗ്യ ശീലങ്ങൾ നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റാം.
Post a Comment