എഡിജിപി എം ആര്‍ അജിത് കുമാറിനും, പത്തനംതിട്ട മുന്‍ ജില്ലാ പൊലീസ് മേധാവി സുജിത് ദാസിനുമെതിരായ പരാതിയില്‍ സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടു.


എഡിജിപി M.R അജിത്കുമാറിനും പത്തനംതിട്ട ജില്ലാപൊലീസ് മുന്‍ മേധാവി സുജിത് ദാസിനുമെതിരെ  PV അന്‍വര്‍ എം എൽ എ നല്കിയ പരാതിയില്‍ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടു. സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹബിന്റെ ശുപാര്‍ശ അംഗീകരിച്ചാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. കേസ് അട്ടിമറിക്കൽ, കള്ളക്കടത്ത് സംഘവുമായുള്ള ബന്ധം, അനധികൃത സ്വത്ത് സമ്പാദനം എന്നിങ്ങനെയുള്ള ആരോപണനകളാണ് അന്വേഷിക്കുന്നത്.


Post a Comment

Previous Post Next Post