സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സർവ്വകാലറെക്കോർഡിൽ . ഇന്നലെ മാത്രം 117.15 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ചിലവായത്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിദിന ഉപഭോഗമാണ് ഇത്. നിലവിൽ സംസ്ഥാനത്ത് പവർ കട്ടിനോ ലോഡ് ഷെഡിംഗിനോ ഉള്ള സാഹചര്യമുണ്ടെന്നും ഇത് ഒഴിവാക്കുന്നതിനുള്ള ശ്രമങ്ങൾ തുടങ്ങിയതായും വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി അറിയിച്ചു.
Post a Comment