കോഴിക്കോട് : മലബാറിലെ യാത്രക്കാരോട് റെയിൽവേ കാണിക്കുന്ന
അവഗണനക്കെതിരെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു മലബാർ റെയിൽവേ ഡെവലപ്പ്മെന്റ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ (മാർഡാക്ക്) ഇന്ന് വൈകിട്ട് 3 മണിക്ക് കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് പ്രതിഷേധ സദസ്സ്
നടത്തും.
മുൻ എംഎൽ എ പുരുഷൻ കടലുണ്ടി ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ മാർഡാക്ക് പ്രസിഡന്റ് എംപി മൊയ്‌ദീൻകോയ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഗവാസ് മുഖ്യാതിഥിയായിരിക്കും കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർമാരായ കെ. മൊയ്‌തീൻ കോയ എ സ് കെ അബൂബക്കർ എന്നിവർ പങ്കെടുക്കും
Post a Comment