ഇന്ത്യൻ ചെസ്സിൽ ചരിത്രം കുറിച്ച് വൈശാലി രമേഷ് ബാബു.

ഇന്ത്യൻ ചെസ്സിൽ ചരിത്രം കുറിച്ച് വൈശാലി രമേഷ് ബാബു. അന്താരാഷ്ട്ര ചെസ്സ് ഫെഡറേഷൻ റാംങ്കിങ്ങ് പോയിന്റിൽ 2,500 പോയിന്റ് വൈശാലി മറികടന്നു. സ്പെയിനില്‍ ഇന്നലെ നടന്ന എല്‍ ലോബ്രഗറ്റ് ചെസ് ടൂര്‍ണമെന്റിലെ ജയത്തോടെയായിരുന്നു വൈശാലിയുടെ നേട്ടം.

രണ്ടാം റൗണ്ടില്‍ തുര്‍ക്കിയുടെ ടാമര്‍ താരിക് സെല്‍ബസിനെ തോല്‍പ്പിച്ചാണ് വൈശാലി 2,500 പോയിന്റ് മറികടന്നത്. ഇതോടെ ഗ്രാന്‍ഡ്മാസ്റ്റര്‍ പദവിയിലെത്തുന്ന മൂന്നാമത്തെ ഇന്ത്യന്‍ വനിതാ താരമെന്ന നേട്ടമാണ് ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ രമേശ് ബാബു പ്രഗ്‌നാനന്ദയുടെ സഹോദരി കൂടിയായ വൈശാലി രമേശ്ബാബു സ്വന്തമാക്കിയിരിക്കുന്നത്.


Post a Comment

Previous Post Next Post