സാങ്കേതിക വിദ്യയുടെ സഹായത്തോടെ രാജ്യത്തെ ക്രമസമാധാന സംവിധാനം കൂടുതല്‍ മെച്ചപ്പെടുത്താനാവുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

സാങ്കേതിക വിദ്യയുടെ സഹായത്തോടെ രാജ്യത്തെ ക്രമസമാധാന സംവിധാനം കൂടുതല്‍ മെച്ചപ്പെടുത്താനാവു മെന്ന് ആഭ്യന്തര മന്ത്രിമാരുടെ രണ്ട് ദിവസത്തെ ചിന്തന്‍ ശിവിറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. ക്രമസമാധാന പാലനം സംസ്ഥാനങ്ങളുടെ ചുമതലയാണെങ്കിലും, ദേശീയ ഐക്യവു മായും, അഖണ്ഡതയുമായും അത് ഏറെ ബന്ധപ്പെട്ടിരിക്കുന്ന തായും അദ്ദേഹം പറഞ്ഞു.

ക്രമസമാധാന സംവിധാനങ്ങള്‍ വിശ്വസനീയമാണെന്ന ധാരണ പൊതു ജനങ്ങളില്‍ സൃഷ്ടിക്കുക എന്നത് വളരെ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. കുറ്റകൃത്യങ്ങള്‍ ഒറ്റപ്പെട്ട നിലയില്‍ നിന്നുമാറി അന്തര്‍സംസ്ഥാന, രാജ്യാന്തര രീതികളിലേക്ക് മാറുന്നതായും ഇതിനെ നേരിടാന്‍ കേന്ദ്ര സംസ്ഥാന ഏജന്‍സി കളുടെ സഹകരണം നിര്‍ണായകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Post a Comment

Previous Post Next Post