കൊയിലാണ്ടിയിൽ അടച്ചിട്ട വീട്ടിൽ വാതിൽ കുത്തി തുറന്ന് മോഷണം.

പെരുവട്ടൂരിൽ അടച്ചിട്ട വീട്ടിൽ വാതിൽ കുത്തി തുറന്ന് മോഷണം. മുത്താമ്പി റോഡിൽ ഹോമിയോ ആശുപത്രിക്ക് സമീപം ശിവദം ഹൗസിൽ പാലക്കീഴിൽ ഗിരീഷ് ബാബുവിൻ്റെ വീട്ടിലാണ് മോഷണം നടന്നത്. ഒരു സ്വർണ്ണ ചെയിൻ, ഒരു ഡയമണ്ട് കമ്മലും, രൂപയുമാണ് മോഷണം പോയത്. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മുൻവശത്തെ വാതിൽ ആയുധം ഉപയോഗിച്ച് കുത്തി തുറന്നാണ് മോഷ്ടാക്കൾ അകത്ത് കടന്നിട്ടുള്ളത്. രണ്ടു ദിവസമായി ബന്ധു വീട്ടിലായിരുന്ന ഗിരീഷും കുടുംബവും ഇന്നലെ വീട്ടിൽ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.

സിസിടിവി യിൽ രണ്ടംഗ മോഷണസംഘമാണ് മോഷണം നടത്തിയത്. സി സി ടി.വി ഫൂട്ടേജിൽ പുലർച്ചെ 2.20ന് അകത്ത് കയറിയ മോഷ്ടാക്കൾ 3.19ന് പുറത്തേക്ക് പോയി എന്ന് വ്യക്തമായിട്ടുണ്ട്. താഴത്തെ രണ്ട് ബെഡ് റൂമുകളിലും മുകളിലത്തെ റൂമുകളിലും അലമാരയിലെ സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലാണുള്ളത്. പരാതിയുടെ അടിസ്ഥാനത്തിൽ ഫിംഗർ പ്രിൻ്റ് പരിശോധനയ്ക്കായി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.

Post a Comment

Previous Post Next Post