കേരള - ലക്ഷദ്വീപ് NCC ഡയറക്ട്രേറ്റിന്റെ ആഭിമുഖ്യത്തിൽ കൊല്ലത്ത് ആന്റി നർക്കോട്ടിക് സൈക്കിൾ റാലി സംഘടിപ്പിച്ചു.

കേരള - ലക്ഷദ്വീപ് NCC ഡയറക്ട്രേറ്റിന്റെ ആഭിമുഖ്യത്തിൽ കൊല്ലത്ത് ആന്റി നർക്കോട്ടിക് സൈക്കിൾ റാലി സംഘടിപ്പിച്ചു. സെവൻ കേരള ബറ്റാലിയൻ കേഡറ്റുകളായ നൂറ്കണക്കിന് വിദ്യാർത്ഥികൾ ലഹരിവിരുദ്ധ പ്ലക്കാർഡുകളുമായി നഗരംചുറ്റി. കൊല്ലം സബ് കളക്ടർ മുകുന്ദ് ഠാക്കൂർ റാലി ഫ്ലാഗോഫ് ചെയ്തു. ആശ്രാമം മൈതാനത്തുനിന്നാരംഭിച്ച റാലി തേവള്ളി ബോയ്സ് ഹൈസ്ക്കൂളിൽ സമാപിച്ചു.

സെവൻ കേരള NCC ബറ്റാലിയൻ കമാൻഡിങ്ങ് ഓഫീസർ കേണൽ എച്ച്. എസ്. സിദ്ദു, ജൂനിയർ സൂപ്രണ്ട് ബൈജു വി., എ.എൻ. ഒ. മാരായ ഷിബു ജർമൻ , റജീന, റാണിമോൾ, ട്രാഫിക് എസ്.ഐ. ശശിധരൻ പിള്ള, ലയൺസ് ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post