മയക്കുമരുന്ന്, അനാചാരം, അന്ധവിശ്വാസം എന്നിവയ്‌ക്കെതിരെ ഒരു മാസം നീളുന്ന ബോധവത്കരണ പരിപാടികള്‍ക്ക് സംസ്ഥാനത്ത് തുടക്കം.

സമൂഹത്തെ പിന്നോട്ട് നയിക്കുന്ന അന്ധവിശ്വാസവും ലഹരി ഉപയോഗവും ഇല്ലാതാക്കാന്‍ നിരന്തരമായ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് സാംസ്‌കാരിക മന്ത്രി വി.എന്‍ വാസവന്‍. മയക്കുമരുന്ന്, അനാചാരം, അന്ധവിശ്വാസം തുടങ്ങിയവയ്‌ക്കെതിരെ സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഒരു മാസം നീണ്ടു നില്‍ക്കുന്ന ബോധവത്കരണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

കലാകാരന്‍മാര്‍ ഉള്‍പ്പെടെ സമൂഹത്തിന്റെ ശ്രദ്ധ ക്ഷണിക്കാന്‍ സാധിക്കുന്ന വിവിധ മേഖലകളിലുള്ളവരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വലിയ ബോധവത്ക്കരണവും പ്രചാരണവും കാര്യക്ഷമമായ രീതിയില്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു. പ്രണയത്തിന്റെ പേരിലുള്ള കൊലപാതകങ്ങള്‍ സമൂഹത്തെ ബാധിച്ച വൈകൃതങ്ങളില്‍ ഒന്നാണെന്നും ഇത്തരം ദാരുണ സംഭവങ്ങള്‍ ആവര്‍ത്തിക്ക പ്പെടാതിരിക്കാനും സാധിക്കുന്നതാകും ആശയപ്രചാരണ - ബോധവത്കരണ പരിപാടിയെന്നും മന്ത്രി വ്യക്തമാക്കി.

Post a Comment

Previous Post Next Post