തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ പ്രാദേശിക സര്‍ക്കാരുകളായാണ് സംസ്ഥാനസര്‍ക്കാര്‍ കാണുന്നതെന്ന് മന്ത്രി എം.ബി.രാജേഷ്. തദ്ദേശ സ്ഥാപനങ്ങൾക്ക് ആ രീതിയില്‍ പ്രവര്‍ത്തിക്കാനുള്ള അധികാരവും വിഭവങ്ങളും ലഭ്യമാക്കുന്ന സംസ്ഥാനമാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു.
നവകേരള തദ്ദേശകം-2.0 യുടെ പാലക്കാട് ജില്ലാസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം ഉള്‍പ്പെടെയുള്ള പല സംസ്ഥാന സര്‍ക്കാരുകളും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ഈ സാഹചര്യത്തിലും സംസ്ഥാന സര്‍ക്കാര്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള പദ്ധതി വിഹിതം വെട്ടിക്കുറയ്ക്കാതെ 0.5 ശതമാനം വര്‍ദ്ധിപ്പിക്കുകയാണ് ചെയ്തതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
Post a Comment