കേരളത്തില്‍ തെക്കന്‍ ജില്ലകളില്‍ ശക്തമായ മഴ. തിരുവനന്തപുരത്ത് ഇന്നലെ തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്. നഗരത്തില്‍ വിവിധ യിടങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. അടുത്ത 3 മണിക്കൂര്‍ കൂടി ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് കണ്ണൂര്‍, കാസര്‍ഗോഡ് ഒഴികെയുള്ള എല്ലാ ജില്ലകളിലും മഞ്ഞ ജാഗ്രത നിര്‍ദ്ദേശമുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ വ്യാഴാഴ്ചയോടെ ന്യൂനമര്‍ദ്ദ സാധ്യത പ്രവചിച്ചിട്ടുണ്ട്. ഇതിനൊപ്പം കാലവര്‍ഷത്തിന്റെ പിന്‍വാങ്ങലും തുലാവര്‍ഷത്തിന്റെ വരവും വ്യാഴാഴ്ചയോടെ ഉണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Post a Comment