ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍താരത്തിനുള്ള 'ബാലന്‍ ഡി ഓര്‍' പുരസ്‌കാരം ഫ്രഞ്ച് സ്ട്രൈക്കറും റയല്‍ മാഡ്രിഡ് താരവുമായ കരീം ബെന്‍സെമ സ്വന്തമാക്കി. 'ബാലന്‍ ഡി ഓര്‍' നേടുന്ന അഞ്ചാമത്തെ ഫ്രഞ്ച് താരമാണ് ബെന്‍സെമ. റയലിനെ ചാമ്പ്യന്‍സ് ലീഗ്, സ്പാനിഷ് ലാലിഗ കിരീടങ്ങളിലേക്ക് നയിക്കു ന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചത് ബെന്‍സെമയായിരുന്നു.
ബാഴ്‌സ ലോണ താരം അലക്‌സിയ പ്യുട്ടല്ലാസ് മികച്ച വനിതാ താരമായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ബാഴ്സലോണയുടെ ഗാവിക്കാണ് മികച്ച യുവ താരത്തിനുള്ള പുരസ്‌കാരം. മികച്ച ഗോള്‍കീപ്പര്‍ക്കുള്ള പുരസ്‌കാരം റയല്‍ മാഡ്രിഡിന്റെ തിബോ കുര്‍ട്ടോ സ്വന്തമാക്കി. മികച്ച സ്ട്രൈക്കര്‍ക്കുള്ള ഗെര്‍ഡ് മുള്ളര്‍ പുരസ്‌കാരം ബാഴ്സലോണയുടെ റോബര്‍ട്ട് ലെവന്‍ഡോസ്‌ക്കിക്കാണ്.
Post a Comment