സുപ്രീംകോടതിയുടെ 50-ാമത് ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അടുത്തമാസം 9 ന് ചുമതലയേല്‍ക്കും.

സുപ്രീംകോടതിയുടെ 50-ാമത് ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിനെ രാഷ്ട്രപതി നിയമിച്ചു. സത്യപ്രതിജ്ഞാ ചടങ്ങ് അടുത്ത മാസം ഒന്‍പതിന് നടക്കും. 2016 മെയിലാണ് ഡി.വൈ ചന്ദ്രചൂഡ് സുപ്രീം കോടതി ജഡ്ജിയായി സ്ഥാനമേറ്റത്. അലഹബാദ് ഹൈക്കോടി ചീഫ് ജസ്റ്റിസായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ചീഫ് ജസ്റ്റിസ് യു.യു ലളിത് വിരമിക്കുന്ന സാഹചര്യത്തിലാണ് നിയമനം.

Post a Comment

Previous Post Next Post