ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസിന്റെ മൂന്നു ദിവസത്തെ ഇന്ത്യന്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം.


ഐക്യരാഷ്ട്രസഭാ  സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് ഇന്ത്യയിലെത്തും. രണ്ടാം തവണയും യു.എന്‍ മേധാവിയായി അധികാരത്തിലേറ്റതിനു  ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ ഇന്ത്യന്‍ സന്ദര്‍ശനമാണിത്. മുംബൈയിലെ താജ് ഹോട്ടലില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട വര്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു കൊണ്ടായിരിക്കും യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസിന്റെ ഇന്ത്യന്‍ സന്ദര്‍ശനം ആരംഭിക്കുക.

ഇന്ത്യ-യു.എന്‍. സഹകരണത്തെക്കുറിച്ച് അദ്ദേഹം മുംബൈ ഐ. ഐ. ടി യില്‍ നടക്കുന്ന ചടങ്ങില്‍  സംസാരിക്കും. മറ്റന്നാള്‍ ഗുജറാത്തിലെ കെവാദിയയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യോടൊപ്പം മിഷന്‍ ലൈഫിന്റെ ലഘുലേഖ, ലോഗോ, ടാഗ്ലൈന്‍ എന്നിവയുടെ പ്രകാശനം നിര്‍വഹിക്കുന്ന ഗുട്ടറസ്, ഏകതാ പ്രതിമയില്‍ പുഷ്പാര്‍ച്ചനയും  നടത്തും.

മൊധേരയിലെ  സൂര്യക്ഷേത്രവും രാജ്യത്തെ ആദ്യ സൗരോര്‍ജ്ജ ഗ്രാമവും അദ്ദേഹം സന്ദര്‍ശിക്കും. ജി 20 യിലെ ഇന്ത്യയുടെ അധ്യക്ഷ പദവി ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ അന്റോണിയോ ഗുട്ടറസുമായി ചര്‍ച്ച നടത്തും.

Post a Comment

Previous Post Next Post