മാലിന്യ സംസ്‌കരണം കൃത്യവും കാര്യക്ഷമവുമാക്കുന്നതിനുള്ള ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിങ് സിസ്റ്റം പദ്ധതിക്ക് കായണ്ണ പഞ്ചായത്തില്‍ തുടക്കമായി. ചെട്ട്യാംകണ്ടി അശോകന്റെ വീട്ടില്‍ ക്യൂആര്‍ കോഡ് പതിപ്പിച്ചു കൊണ്ട് പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം
ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.കെ നാരായണന്‍ നിര്‍വ്വഹിച്ചു. ക്യു ആര്‍ കോഡ് പതിപ്പിക്കല്‍, സര്‍വ്വേ എന്നിവയ്ക്കും ചടങ്ങില്‍ തുടക്കം കുറിച്ചു.
ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്‍ഷ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി കെ.ടി മനോജ് കുമാര്‍ പദ്ധതി വിശദീകരിച്ചു.
ഹരിതമിത്രം സംവിധാനം നടപ്പിലാക്കുമ്പോഴുള്ള നേട്ടങ്ങളെ പറ്റി നവകേരളം കര്‍മ്മപദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ പി. പ്രകാശ് സംസാരിച്ചു.
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജയപ്രകാശ്, പി.കെ ഷിജു, വിനയ, കെല്‍ട്രോണ്‍ പ്രതിനിധി മിജിത്ത്, ശുചിത്വ മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ ഷൈനി, വി.ഇ.ഒ എം.സുധ, വി.ഇ.ഒ നീതു, കെല്‍ട്രോണ്‍ പ്രതിനിധി വൈഷ്ണ, ഹരിതകര്‍മ്മ സേനാംഗങ്ങള്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Post a Comment