മയക്ക് മരുന്നിനെതിരെ സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന പ്രചാരണങ്ങളുടെ ഭാഗമായി ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി ലഹരി വിരുദ്ധ ശൃംഖലകൾ സംഘടിപ്പിക്കും. ഓരോ തദ്ദേശ സ്വയംഭരണ വാർഡുകളിലേയും വിദ്യാലയങ്ങൾ, ഓഫീസുകൾ, പ്രധാന കേന്ദ്രങ്ങൾ എന്നിവിടങ്ങളിലാകും ശൃംഖല.
പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. ഗാന്ധി പാർക്ക് മുതൽ അയ്യങ്കാളി സ്ക്വയർ വരെ 5 കിലോമീറ്ററോളം നീളത്തിൽ സംഘടിപ്പിക്കുന്ന ശൃംഖലയിൽ മന്ത്രിമാർ ഉൾപ്പെടെ കാൽ ലക്ഷത്തോളം പേർ അണിനിരക്കും.
Post a Comment