പരമ്പരാഗത അനുഭവങ്ങളെ ആധുനിക ശാസ്ത്രവുമായി ഭാരതം ബന്ധിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സൗരോർജ്ജത്തിൽ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കുന്ന വൻകിട രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറിയത് ഇതുകൊണ്ടാണെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മൻ കി ബാതിന്റെ 94-ാം പതിപ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബഹിരാകാശ മേഖലയിൽ ഉയർന്നുവരുന്ന അവസരങ്ങളെ പൂർണമായും പ്രയോജനപ്പെടുത്താൻ രാജ്യത്തെ സ്റ്റാർട്ടപ്പുകളോടും ഗവേഷകരോടും പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തു. കഴിഞ്ഞ വർഷങ്ങളിലെ ഹാക്കത്തോണുകളിലൂടെ ലക്ഷക്കണക്കിന് യുവാക്കൾ അനേകം വെല്ലുവിളികൾക്ക് പരിഹാരം കണ്ടതായി പ്രധാനമന്ത്രി പറഞ്ഞു. കേരളം ഉൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളുടെ രൂപീകരണദിനം നവംബർ ഒന്നിനാണെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി ആശംസകൾ നേർന്നു.
Post a Comment