കോട്ടയം ജില്ലയിലെ വിനോദ സഞ്ചാരമേഖല ശക്തിപ്പെടുത്തുന്നതിനായി ടൂറിസം വകുപ്പിന്റെ 'കോട്ടയം ടൂറിസം' മൊബൈൽ ആപ്ലിക്കേഷൻ നാളെ പുറത്തിറക്കും.

കോട്ടയം ജില്ലയിലെ വിനോദ സഞ്ചാരമേഖല ശക്തിപ്പെടുത്തുന്നതിനും സഞ്ചാരികൾക്ക് സഹായകമാകുന്നതിനുമായി ടൂറിസം വകുപ്പ് തയാറാക്കിയ 'കോട്ടയം ടൂറിസം' മൊബൈൽ ആപ്ലിക്കേഷൻ നാളെ പുറത്തിറക്കും.  കളക്‌ട്രേറ്റിൽ  നടക്കുന്ന ചടങ്ങിൽ  മന്ത്രി  വി.എൻ. വാസവൻ ആപ്പിന്റെ പ്രകാശനം നിർവഹിക്കും. 

തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. അധ്യക്ഷത വഹിക്കും. ജില്ലയിലെ  പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങൾ,   ആയുർവേദ കേന്ദ്രങ്ങൾ,   പൊതുമരാമത്ത് വകുപ്പ്   ഗസ്റ്റ് ഹൗസുകൾ, റിസോർട്ടുകൾ, ഹോട്ടലുകൾ,  മറ്റ് താമസ സൌകര്യങ്ങൾ  തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങൾ ആപ്ലിക്കേഷനിൽ ലഭിക്കും.  


Post a Comment

Previous Post Next Post