സി.എച്ച് ഫ്ളൈ ഓവര്‍ നവീകരണവുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ ഡോ.എന്‍ തേജ് ലോഹിത് റെഡ്ഡിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ നിർദ്ദേശപ്രകാരമാണ് യോഗം ചേർന്നത്. ഡിസംബര്‍ ആദ്യവാരത്തോടുകൂടി സി.എച്ച് ഫ്ലൈ ഓവറിൻ്റെ നവീകരണ പ്രവർത്തികൾ ആരംഭിക്കാനുള്ള നടപടികൾ കൈക്കൊള്ളുമെന്നും വ്യാപാരികളുടെ ആശങ്കകൾ അനുഭാവ പൂർവ്വം പരിഗണിക്കുമെന്നും ജില്ലാ കലക്ടർ യോഗത്തിൽ ഉറപ്പ് നൽകി.
വ്യാപാരികളെ പുനരവധിവസിപ്പിക്കാനുള്ള അനുകൂല നടപടികൾ കൈക്കൊള്ളും. നവീകരണ പ്രവർത്തികൾക്കുളള സാങ്കേതിക അനുമതി ഒരാഴ്ചക്കകം ലഭ്യമാക്കാനും ടെണ്ടർ നടപടികൾ ഉടൻ തന്നെ ആരംഭിക്കാനും യോഗത്തിൽ തീരുമാനമായി.
നവീകരണവുമായി ബന്ധപ്പെട്ട് ഫ്ളൈ ഓവര്‍ ഒഴിഞ്ഞു കൊടുക്കുന്നതിനുള്ള നോട്ടീസ് കോര്‍പറേഷന്‍ ഒരാഴ്ചയ്ക്കകം വ്യാപാരികള്‍ക്ക് നല്‍കും. യോഗ തീരുമാന പ്രകാരം നിലവിലുള്ള വ്യാപാര സ്ഥാപനങ്ങൾ പൊളിക്കാനുള്ള നടപടികൾ വ്യാപാരികളുടെ ആശങ്കകൾ അനുഭാവ പൂർവ്വം പരിഗണിച്ചു കൊണ്ടു തന്നെ കോർപറേഷൻ സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി മേയർ മുസാഫർ അഹമ്മദ് അറിയിച്ചു.
കോര്‍പറേഷന്‍ സെക്രട്ടറി ബിനി കെ.യു, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍, വ്യാപാരി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു
Post a Comment