പക്രംതളം ചുരത്തിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു ; മരിച്ചത് മാഹി സ്വദേശി അജയ് ഉല്ലാസ്

കുറ്റ്യാടി പക്രംതളം ചുരത്തിൽ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. മാഹി പള്ളൂര്‍ സ്വദേശി അജയ് ഉല്ലാസ് (31) ആണ് മരിച്ചത്. ബന്ധുക്കളെത്തിയാണ് യുവാവിന്റെ മൃതദേഹം തിരിച്ചറിഞ്ഞത്.

പക്രംതളം ചുരത്തില്‍ ചൂരണി റോഡ് ആരംഭത്തില്‍ ഇന്ന് പുലര്‍ച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് തൊട്ടില്‍പാലം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്. മൃതദേഹത്തിന് സമീപത്തായി കണ്ടെത്തിയ സ്‌കൂടിയും കയ്യില്‍ ധരിച്ച റിഗുമാണ് യുവാവിനെ
തിരിച്ചറിയാന്‍ സഹായിച്ചത്. തൊട്ടില്‍പാലം സി.ഐ ജേക്കബ്, എസ്.ഐ രാധാകൃഷ്ണന്‍ വടകരയില്‍ നിന്ന് ഫോറര്‍സിക് വിഭാഗവും എത്തിയിരുന്നു.

അവിവാഹിതനായ അജയ് പള്ളൂരിലെ ഉല്ലാസ് ബാര്‍ ഉടമയുമായ ഗണേഷന്റെയും ശോഭയുടെയും മകനാണ്.സഹോദരങ്ങൾ പ്രസൂണ്‍, അനുഷ .

Post a Comment

Previous Post Next Post