കേരള സർക്കാറിന്റെ പന്ത്രണ്ടിന പരിപാടിയുടെ ഭാഗമായുള്ള ടേക്ക് എ ബ്രേക്കിന്റെ കൊയിലാണ്ടി നഗരസഭയുടെ കെട്ടിട ഉദ്ഘാടനം എം എൽ എ കാനത്തിൽ ജമീല നിർവ്വഹിച്ചു.
കൊയിലാണ്ടി ഹെഡ് പോസ്റ്റോഫീസ് പരിസരത്ത് , നഗരസഞ്ചയനിധിയിൽ നിന്നും 20 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി യാഥാർത്ഥ്യമാക്കിയത്. കൊയിലാണ്ടി ടൗണിനെ കൂടാതെ ആനക്കുളം, കണയങ്കോട് എന്നിവടങ്ങളിൽ കൂടി ഇത് വൈകാതെ പ്രാവർത്തികമാകും.
നഗരത്തിലെ വഴിയോര വിശ്രമ കേന്ദ്രത്തിൽ നഗരവാസികൾക്കും യാത്രക്കാർക്കും വിശ്രമിക്കാനും പ്രാഥമികാവശ്യത്തിനും ഈ കേന്ദ്രം ഉപയോഗപ്പെടുത്താം. കൂടാതെ നാപ്കിൻവെന്റിംഗ് മെഷീൻ ,ഡിസ്ട്രോയർ , മുലയൂട്ടൽ കേന്ദ്രം, ഭിന്നശേഷി സൗഹൃദ ടോയ്ലറ്റ്, കോഫി ഷോപ്പ് എന്നിവയും കെട്ടിടത്തിൽ ഒരുക്കിയിട്ടുണ്ട്.
നഗരസഭ വൈസ് ചെയർമാൻ കെ സത്യൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ കെ പി സുധ അധ്യക്ഷം വഹിച്ചു. സ്ഥിരം സമിതി ചെയർമാൻമാരായ കെ എ ഇന്ദിര, കെ ഷിജു, സി പ്രജില, നിജില, ശുചിത്വ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ സി കെ അജീഷ്, കൗൺസിലർമാരായ രത്നവല്ലി, വി പി ഇബ്രാഹിംകുട്ടി, കെ കെ വൈശാഖ്, എ ലളിത ,എ അസീസ് തുടങ്ങിയവരും വിവിധ മേഖലകളിലെ പ്രതിനിധികളായ ടി കെ ചന്ദ്രൻ ,വി വി സുധാകരൻ, പി കെ വിശ്വനാഥൻ, കെ വി സുരേഷ്, ഇ എസ് രാജൻ, സി സത്യചന്ദ്രൻ , ടി കെ രാധാകൃഷ്ണൻ , സുരേഷ് മേലെപുറത്ത്, അമീർഅലി, എം റഷിത്ത്, ഹെൽത്ത് ഇൻസ്പെക്ടർ കെ പി രമേശൻ , അസിസ്റ്റന്റ് എഞ്ചനീയർ എൻ ടി അരവിന്ദൻ എന്നിവർ സംബന്ധിച്ചു. നഗരസഭ സെക്രട്ടറി എൻ സുരേഷ്കുമാർ നന്ദി പറഞ്ഞു.
Post a Comment