ബിന്ദു അമ്മിണിക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് ; കേരള യുക്തിവാദി സംഘം കോഴിക്കോട് ജില്ലാ കമ്മിറ്റി


ആക്ടിവിസ്റ്റും ലോ കോളേജ് അധ്യാപികയുമായ ബിന്ദു അമ്മിണിക്ക് നേരെ ഉണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് കേരള യുക്തിവാദി സംഘം കോഴിക്കോട് ജില്ലാ കമ്മിറ്റി.

കഴിഞ്ഞ ദിവസമാണ് കോഴിക്കോട് വെള്ളയിൽ കടപ്പുറത്ത് വെച്ച് ബിന്ദു അമ്മിണി ആക്രമിക്കപ്പെടുന്നത്. ശബരിമല ദർശനം നടത്തിയതിന്റെ പേരിൽ നിരവധി തവണയാണ് ബിന്ദു അമ്മിണി ആക്രമിക്കപ്പെട്ടത്. ആക്രമണത്തിനു പിന്നിൽ സംഘപരിവാർ ശക്തികളാണെന്നാണ് ഇവർ പറയുന്നത്.

സ്ത്രീ സുരക്ഷയ്ക്ക് പ്രാധാന്യം കൊടുക്കുന്ന സംസ്ഥാനമെന്ന് ഖ്യാതി കേട്ട കേരളത്തിൽ ഒരു ദളിത് വിഭാഗത്തിൽപ്പെട്ട ലോ കോളേജ് അധ്യാപിക മത ഭ്രാന്ത് പിടിച്ചവരുടേയും വിശ്വാസികൾ എന്ന് സ്വയം പറയുന്നവരുടേയും നിരന്തരമായ ആക്രമണത്തിന് ഇരയാവുകയാണ്. 

ബിന്ദു അമ്മിണിയെ സംരക്ഷിക്കാനുള്ള ബാധ്യത ഇവിടുത്തെ നിയമവ്യവസ്ഥയ്ക്കും പൗരസമൂഹത്തിനും ഉണ്ടെന്നും, അക്രമികൾക്കും അതിനു പ്രേരണ നൽകുന്നവർക്ക് എതിരെയും നിയമ നടപടി എടുത്തു മാതൃകാപരമായി ശിക്ഷിക്കണമെന്നും കേരള യുക്തിവാദി സംഘം ആവശ്യപ്പെട്ടു.

കോഴിക്കോട് വെച്ചു നടന്ന പ്രതിഷേധ പരിപാടി കേരള യുക്തിവാദി സംഘം  സംസ്ഥാന വൈസ് പ്രസിഡൻറ് ഇരിങ്ങൽ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.പി എം ഗീത കുമാരി അധ്യക്ഷയായ പരിപാടിയിൽ സംസ്ഥാന വൈസ് പ്രസിഡന്റ് സി എസ് എലിസബത്,സംസ്ഥാന കമ്മിറ്റി അംഗം ടി പി മണി,ജില്ലാ വൈസ് പ്രസിഡൻറ് രാജൻ കോറോത്ത്,ജില്ലാ കമ്മിറ്റി അംഗം പ്രകാശ് കറുത്തേടത്ത്,കെ എം പുരുഷോത്തമൻ,യു വി ബൈജു തുടങ്ങിയവർ സംബന്ധിച്ചു.

1 Comments

Post a Comment

Previous Post Next Post