കട്ടിപ്പാറയിൽ ആറാം ക്ലാസ് വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി


കട്ടിപ്പാറയില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥി വൈഷ്ണ (11)യെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കട്ടിപ്പാറ താഴ്വാരം തിയ്യക്കണ്ടി വിനോദ്-ബൗഷ ദമ്പതികളുടെ മകളാണ്. 

രക്ഷിതാക്കൾ ജോലിക്ക് പോയതിനാൽ വൈഷ്ണയും സഹോദരങ്ങളായ വിനായകും വൈഗയുമാണ് സംഭവ സമയത്ത് വീട്ടിൽ ഉണ്ടായിരുന്നത്. പഠിക്കുന്നതിനിടെ മുറിക്കുള്ളിലേക്ക് പോയ വൈഷ്ണ തിരിച്ചു വരാത്തതിനെ തുടർന്ന് സഹോദരങ്ങൾ ചെന്ന് നോക്കിയപ്പോൾ വാതില്‍ അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. 

ഏറെ നേരം മുട്ടിയിട്ടും തുറക്കാത്തതിനെ തുടര്‍ന്ന് സഹോദരങ്ങള്‍ അച്ഛനെ വിവരം അറിയിച്ചു. തുടർന്ന് വിനോദന്‍ സ്ഥലത്തെത്തി മുറിയുടെ ജനല്‍ ചില്ല് തകര്‍ത്ത് നോക്കുമ്പോള്‍ മകളെ തൂങ്ങിയ നിലയില്‍ കണ്ടെത്തി. തുടര്‍ന്ന് വാതില്‍ തകര്‍ത്ത് അകത്ത് കടക്കുകയായിരുന്നു. വൈഷ്ണയെ ഉടൻ തന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

Post a Comment

Previous Post Next Post