ജോസഫ് മുണ്ടശേരി പുരസ്‌കാരം ഡോ. പി. സുരേഷിന്


 അധ്യാപകരുടെ സാഹിത്യാഭിരുചിക്കുള്ള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്രൊഫ. ജോസഫ് മുണ്ടശേരി സ്മാരക പുരസ്‌കാരം പ്രഖ്യാപിച്ചു. ‘ പുഴയുടെ ഏറ്റവും താഴെയുള്ള കടവ്’ എന്ന കൃതിക്കാണ് പുരസ്‌കാരം. തലശേരി പാലയാട് ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ അധ്യാപകനായ സുരേഷ് ഉള്ള്യേരി സ്വദേശിയാണ്.

ഡോ. പി. സുരേഷിന് പുറമേ സര്‍ഗാത്മക സാഹിത്യത്തില്‍ ഡി. ഷാജി (വൃന്ദാവന്‍ ഹൈസ്‌കൂള്‍, നെയ്യാറ്റിന്‍കര) രചിച്ച ദേശത്തിലെ വിധവയുടെ വീട് എന്ന കൃതിയും ബാലസാഹിത്യത്തില്‍ എം. കൃഷ്ണദാസ് (ട്രെയ്‌നര്‍, ബി.ആര്‍.സി മണ്ണാര്‍ക്കാട്) രചിച്ച സ്‌കൂള്‍കഥകള്‍ കൃതിയും പുരസ്‌കാരത്തിനായി തെരഞ്ഞെടുക്കപ്പെട്ടു. പതിനായിരം രൂപയും പ്രശസ്തി പത്രവും ശില്‍പ്പവുമാണ് പുരസ്‌കാരം.


Post a Comment

Previous Post Next Post