സംസ്ഥാനത്ത് കരുതൽ ഡോസ് വാക്സിൻ തിങ്കളാഴ്ച മുതൽ


സംസ്ഥാനത്തെ കരുതല്‍ ഡോസ് കൊവിഡ് വാക്‌സിനേഷന്‍ തിങ്കളാഴ്ച ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.ആരോഗ്യ പ്രവര്‍ത്തകര്‍, കൊവിഡ് മുന്നണി പോരാളികള്‍, 60 വയസ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവര്‍ എന്നിവര്‍ക്കാണ് കരുതല്‍ ഡോസ് നല്‍കുന്നത്. 

രണ്ടാം ഡോസ് വാക്‌സിന്‍ എടുത്തുകഴിഞ്ഞ് 9 മാസം കഴിഞ്ഞവര്‍ക്കാണ് കരുതല്‍ ഡോസ് എടുക്കാന്‍ സാധിക്കുക. കരുതല്‍ ഡോസിനായുള്ള ബുക്കിംഗ് ഞായറാഴ്ച മുതല്‍ ആരംഭിക്കും. നേരിട്ടും ഓണ്‍ലൈന്‍ ബുക്കിംഗ് വഴിയും കരുതല്‍ ഡോസ് വാക്‌സിനെടുക്കാം. 

ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത് വരുന്നതായിരിക്കും സമയം നഷ്ടപ്പെടാതിരിക്കാന്‍ നല്ലത്. ഒമിക്രോണ്‍ സാഹചര്യത്തില്‍ ഈ വിഭാഗക്കാരില്‍ എല്ലാവരും അവരവരുടെ ഊഴമനുസരിച്ച്‌ കരുതല്‍ ഡോസ് സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രി ആഭ്യർത്ഥിച്ചു.

Post a Comment

Previous Post Next Post