പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ച ; പൊലീസ് മേധാവിയെ സ്ഥലം മാറ്റി


പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ചയെ  തുടർന്ന് പൊലീസ് മേധാവി സിദ്ധാര്‍ഥ് ചതോപാധ്യായയെ സ്ഥലം മാറ്റി. പഞ്ചാബിന്റെ പുതിയ പൊലീസ് മേധാവിയായി വിരേഷ് കുമാറിനെ നിയമിച്ചു. 

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിലുണ്ടായ സുരക്ഷ വീഴ്ച്ചയില്‍ ഡിജിപി സിദ്ധാര്‍ഥ് ചതോപാധ്യായയ്ക്ക് കേന്ദ്രം നേരത്തെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. അദ്ദേഹത്തിനെതിരെ കേന്ദ്രസര്‍ക്കാരില്‍ നിന്നും കൂടുതല്‍ അന്വേഷണം നടക്കാനുള്ള സാധ്യത നിലനില്‍ക്കുന്നതിനിടെയാണ് പഞ്ചാബ് സര്‍ക്കാരിന്റെ നീക്കം.

അതേസമയം പ്രധാനമന്ത്രിയുടെ സുരക്ഷാവീഴ്ചയില്‍ പഞ്ചാബ് സര്‍ക്കാര്‍ കേസെടുത്തത് ദുര്‍ബല വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണെന്ന വിവരം പുറത്തു വന്നു. 200 രൂപ പിഴ ചുമത്താവുന്ന വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തത്. സുരക്ഷാ വീഴ്ചയില്‍ സംസ്ഥാന ഡിജിപിക്കും ഭട്ടിന്‍ഡ എസ്പിക്കും കേന്ദ്രം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.

Post a Comment

Previous Post Next Post