പാലക്കാട് സ്വദേശിനിയായ യുവതി കോഴിക്കോട് സ്വകാര്യ ഹോട്ടലിൽ മരിച്ച നിലയിൽ


പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ യുവതിയെ കോഴിക്കോട് സ്വകാര്യ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി.പത്തിരിപ്പാല സ്വദേശി റംഷീന (28) യാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 

മ​ല​പ്പു​റം മ​ങ്ക​ട സ്വ​ദേ​ശി​യാ​യ ഭ​ര്‍​ത്താ​വ്‌ സു​ല്‍​ഫി​ക്ക​റി​നൊ​പ്പം വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ടാ​ണ്‌ ഇവർ റെ​യിൽവേ സ്റ്റേഷനടുത്തുള്ള ഹോട്ടലിൽ മുറിയെടുത്തത്.രാവിലെ ഭക്ഷണം വാങ്ങാന്‍ ഭര്‍ത്താവ് പുറത്തുപോയ സമയത്ത് തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് മൊഴി.

ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആറ് മാസം മുന്‍പായിരുന്നു സുള്‍ഫീക്കര്‍ അലിയുമായുള്ള റംഷീനയുടെ വിവാഹം. ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Post a Comment

Previous Post Next Post