കെ റെയിലിനെതിരെ ദേഹത്ത് പെട്രോൾ ഒഴിച്ച് കുടുംബത്തിന്റെ പ്രതിഷേധം .


 
കൊല്ലത്ത് കെ റെയില്‍ സ്ഥലം ഏറ്റെടുപ്പിന് മുന്നോടിയായി കല്ലിടുന്നതിനിടെയാണ് ദേഹത്ത് പെട്രോൾ ഒഴിച്ച് കുടുംബത്തിന്റെ പ്രതിഷേധം. കൊല്ലം കൊട്ടിയം വഞ്ചി മുക്കിൽ റിട്ട :കെ എസ് ആർ ടി സി ഉദ്യോഗസ്ഥൻ ജയകുമാറും കുടുംബവുമാണ് ദേഹത്ത് പെട്രോൾ  ഒഴിച്ച് കയ്യിൽ ലൈറ്ററുമായി  ആത്മഹത്യ ഭീക്ഷണി മുഴക്കിയത് . 

കെ റെയിലിനു സ്ഥലം ഏറ്റെടുക്കുന്നതോടെ ഈ കുടുംബത്തിന്റെ വീട് പൂർണ്ണമായും നഷ്ട്ടപ്പെടും .അതിനാലാണ്  ജയകുമാറും ഭാര്യയും മകളും ചേർന്ന് ഇത്തരമൊരു സാഹസത്തിനു മുതിർന്നത് . 

കെ റെയിലിനായി സ്ഥലമേറ്റെടുത്തതോടെ ജയകുമാറിന്റെ ഒരായുസ്സിന്റെ സമ്പാദ്യമായ വീട് എന്നെന്നേക്കുമായി ഇല്ലാതാവുമെന്ന സാഹചര്യത്തിലാണ് കുടുംബം പ്രതിഷേധവുമായി മുന്നോട്ടു വന്നത് . പെട്രോളിൽ കുളിച്ചു നിന്ന ഇവരെ പോലീസ് അനുനയിപ്പിക്കുകയായിരുന്നു.

 അതേസമയം സമീപത്തെ മറ്റൊരു വീടിന്റെ അടുക്കളയോട് ചേര്‍ന്ന സ്ഥലത്തും കെ റെയില്‍ സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട കല്ലിടല്‍ നടന്നു. തുടര്‍ന്ന് ഈ വീട്ടിലെ വീട്ടമ്മയും പെൺകുട്ടിയും പ്രതിഷേധവുമായി രംഗത്തെത്തി . ഇതിനു മുൻപും  സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് ഇ പ്രദേശത്ത് വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് റവന്യൂ അധികൃതര്‍ എത്തി പ്രതിഷേധം അവസാനിപ്പിക്കാൻ ശ്രമിച്ചു. എന്നാല്‍ ജനങ്ങള്‍ വഴങ്ങാന്‍ തയ്യാറായില്ല. ബി.ജെ.പി., കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളും ജനങ്ങള്‍ക്ക് പിന്തുണയുമായെത്തി .


1 Comments

Post a Comment

Previous Post Next Post