മൊബൈൽ ഫോൺ മോഷ്ടിച്ചു എന്ന് ആരോപിച്ചു പിങ്ക് പോലീസ് അപമാനിച്ച കുട്ടിക്ക് നഷ്ട്ടപരിഹാരം നൽകാനാവില്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു . കുട്ടിയുടെ മൗലികാവകാശം ലംഘിച്ചിട്ടില്ലെന്നും ആരോപണ വിധേയയായ ആറ്റിങ്ങൽ പൊലീസ് സ്റ്റേഷനിലെ പിങ്ക് സിവിൽ ഓഫീസർ രജിതയ്ക്കു പരമാവധി ശിക്ഷ നൽകിയെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി .
പോലീസ് പെട്രോളിംഗ് വാഹനത്തിൽ നിന്ന് മൊബൈൽഫോൺ മോഷ്ടിച്ചെന്നാരോപിച്ച് എട്ടുവയസ്സുകാരിയേയും പിതാവിനേയും പൊതുമധ്യത്തിൽ പരസ്യ വിചാരണ നടത്തുകയും കേസിൽ പ്രതിചേർക്കാൻ ശ്രമിക്കുകയും ചെയ്ത പിങ്ക് പോലീസ് ഉദ്യോഗസ്ഥക്കെതിരെ നടപടി സ്വീകരിക്കണമെന്നാരോപിച്ചു തിരുവനന്തപുരം സ്വദേശിയായ പെൺകുട്ടി നൽകിയ ഹർജിയിൽ കുട്ടിക്ക് നഷ്ട്ട പരിഹാരം നൽകണമെന്ന് ഹൈക്കോടതി സർക്കാരിനോട് നിർദ്ദേശിച്ചിരുന്നു
.അൻപത് ലക്ഷം രൂപ നഷ്ട്ട പരിഹാരം വേണമെന്നാണ് കുട്ടി ഹർജിയിൽ ആവശ്യപ്പെട്ടത് . അൻപത് ലക്ഷം വലിയ തുകയാണെന്നും കുട്ടിക്കു എത്ര നഷ്ടപരിഹാരം നൽകാൻ സാധിക്കുമെന്ന് സർക്കാർ വ്യക്തമാക്കണമെന്നും ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു .
Post a Comment