പത്മിനി വർക്കി പുരസ്‌കാരം ആംബുലൻസ് ഡ്രൈവർ ദീപ ജോസഫിന്


ഇക്കൊല്ലത്തെ പത്മിനി വർക്കി സ്മാരക പുരസ്കാരം കേരളത്തിലെ ആദ്യ വനിതാ ആംബുലൻസ് ഡ്രൈവർ ദീപ ജോസഫിന് നൽകും. കോവിഡ് കാലത്തുൾപ്പടെ നിരവധി പേരുടെ ജീവൻ രക്ഷിക്കുവാൻ ദീപ കാണിച്ച ധീരതയും പ്രതിബദ്ധതയും ആണ് പുരസ്കാരത്തിന് അർഹയാക്കിയത്.

പത്മിനി വർക്കിയുടെ ചരമ വാർഷിക ദിനമായ ഡിസംബർ 12 ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പുരസ്കാരം സമർപ്പിക്കും. ഹസ്സൻ മരക്കാർ ഹാളിൽ ഉച്ചക്ക് 2 .3 0 നു നടക്കുന്ന ചടങ്ങിൽ ഒ എസ് അംബിക എംഎൽഎ, വനിതാ കമീഷൻ അധ്യക്ഷ സതീ ദേവി, പ്ലാനിങ് ബോർഡ് അംഗം മിനി സുകുമാർ, ഗീത നസീർ എന്നിവർ പങ്കെടുക്കും.

2020 ൽ കോവിഡ് മൂലം മാറ്റി വെച്ച ദേവകി വാര്യർ സ്മാരക സാഹിത്യ പുരസ്കാരവിതരണവും അന്നേ ദിവസം നടക്കും. മേഘ രാധാകൃഷ്ണനാണ് അവാർഡ് ജേതാവ് . ദേവകി വാര്യരെ കുറിച്ചുള്ള കഥാപ്രസംഗം സ്നേഹലത അവതരിപ്പിക്കും.

1 Comments

Post a Comment

Previous Post Next Post