റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍ ഇന്ന് ഇന്ത്യയിലെത്തും. ഇരുപത്തിയൊന്നാമത് ഇന്ത്യ- റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് റഷ്യന്‍ പ്രസിഡന്റ് ഇന്ത്യ സന്ദര്‍ശിക്കുന്നത്. ഡല്‍ഹിയിലെത്തുന്ന അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഉഭയകക്ഷി ചര്‍ച്ചയിലും പങ്കെടുക്കും.
ഇതിന് മുമ്പ് 2019 നവംബറില്‍ ബ്രസീലില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിയിലാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. വ്ലാഡിമിര്‍ പുടിന്റെ സന്ദര്‍ശനം ഇരു രാജ്യങ്ങളും തമ്മിലുളള ബന്ധം ഊട്ടിയുറപ്പിക്കുമെന്നാണ് വിലയിരുത്തല്‍. എ.കെ 203 റൈഫിള്‍ കരാര്‍ ഉള്‍പ്പെടെ റഷ്യയും ഇന്ത്യയും 10 ഉഭയകക്ഷി കരാറുകളിലും ഒപ്പുവെക്കും. റഷ്യന്‍ നിര്‍മ്മിത എസ്-400 ട്രയംഫ് മിസൈലുകള്‍ സംബന്ധിച്ച് ഇരു രാജ്യങ്ങളുടെയും പ്രതിനിധികള്‍ തമ്മില്‍ ചര്‍ച്ച നടക്കുമെന്നാണ് റിപ്പോര്‍ട്ട്. സാങ്കേതിക സഹകരണം, വിദ്യാഭ്യാസം, സാംസ്‌കാരികം, കപ്പല്‍ ഗതാഗതം, യാത്രാ സൗകര്യങ്ങള്‍ എന്നീ മേഖലകളിലെ കരാറുകളിലും ഇരു രാജ്യങ്ങളും ഒപ്പ് വക്കാനാണ് സാധ്യതയെന്നാണ് പുറത്തുവരുന്ന വിവരം.
റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവ്, പ്രതിരോധമന്ത്രി സെര്‍ജി ഫൊയ്ഗു എന്നിവര്‍ ഡല്‍ഹിയിലെത്തി വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍, പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ് എന്നിവരുമായി കൂടിക്കാഴ്ച നടത്തുകയാണ്.
Post a Comment